Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Champions League

ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ​​യും വീ​​ഴ്ത്തി ബോ​​ഡോ ഗ്ലിം​​ന്‍റ്

ബോ​​ഡോ/​​ബാ​​ക്കു: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ ബോ​​ഡോ ഗ്ലിം​​ന്‍റ് മി​​ന്ന​​ല്‍ പ്ര​​ക​​ട​​നം തു​​ട​​രു​​ന്നു. പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ യോ​​ഗ്യ​​ത​​യ്ക്കാ​​യു​​ള്ള ആ​​ദ്യ​​പാ​​ദ പ്ലേ​​ഓ​​ഫി​​ല്‍ ഗ്ലിം​​ന്‍റ് നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ് ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ വീ​​ഴ്ത്തി.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ 3-1നാ​​യി​​രു​​ന്നു ഗ്ലി​​ന്‍റി​​ന്‍റെ ജ​​യം. സോ​​ന്ദ്രെ ബ്ര​​ണ്‍​സ്റ്റാ​​ഡ് ഫെ​​റ്റ് (20), ജെ​​ന്‍​സ് പീ​​റ്റ​​ര്‍ ഹ്യൂ​​ജ് (61), കാ​​സ്പ​​ര്‍ ഹോ​​ഗ് (64) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഗ്ലിം​​ന്‍റി​​നാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. പി​​യൊ എ​​സ്‌​​പോ​​സി​​റ്റോ​​യു​​ടെ (30) വ​​ക​​യാ​​യി​​രു​​ന്നു ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍റെ ഏ​​ക ഗോ​​ള്‍.

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണി​​ല്‍ വ​​മ്പ​​ന്‍ ക്ല​​ബ്ബു​​ക​​ള്‍​ക്കെ​​തി​​രേ ബോ​​ഡോ ഗ്ലിം​​ന്‍റ് നേ​​ടു​​ന്ന തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​മാ​​ണ്. ജ​​നു​​വ​​രി 20ന് ​​ഹോം ഗ്രൗ​​ണ്ടി​​ല്‍​വ​​ച്ച് ഇം​​ഗ്ലീ​​ഷ് ഗ്ല​​മാ​​ര്‍ ടീ​​മാ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ​​യും (3-1) 29ന് ​​എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ​​യും (2-1) ഗ്ലിം​​ന്‍റ് കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു.

ന്യൂ​​കാ​​സി​​ല്‍, അ​​ത്‌​ല​​റ്റി​​ക്കോ

ആ​​ന്‍റ​​ണി ഗോ​​ര്‍​ഡ​​ന്‍ നാ​​ലു ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് 6-1ന് ​​അ​​സ​​ര്‍​ബൈ​​ജാ​​ന്‍ സം​​ഘ​​മാ​​യ ഖാ​​ര​​ബാ​​ഗി​​നെ ത​​ക​​ര്‍​ത്തെ​​റി​​ഞ്ഞു. മൂ​​ന്ന്, 32 (പെ​​നാ​​ല്‍​റ്റി), 33, 45+1 (പെ​​നാ​​ല്‍​റ്റി) മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഗോ​​ര്‍​ഡ​​ന്‍റെ ഗോ​​ളു​​ക​​ള്‍. മാ​​ലി​​ക് തി​​യാ​​വ് (8), ജേ​​ക്ക​​ബ് മ​​ര്‍​ഫി (72) എ​​ന്നി​​വ​​രും ന്യൂ​​കാ​​സി​​ലി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

അ​​തേ​​സ​​മ​​യം, ബെ​​ല്‍​ജി​​യ​​ത്തി​​ല്‍​നി​​ന്നു​​ള്ള ക്ല​​ബ് ബ്രൂ​​ഗു​​മാ​​യി അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-3നു ​​സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. ബ്രൂ​​ഗി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം. ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സ് (8 പെ​​നാ​​ല്‍​റ്റി), അ​​ഡെ​​മോ​​ള ലു​​ക്ക്മാ​​ന്‍ (45+4) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍. ഒ​​രു ഗോ​​ള്‍ സെ​​ല്‍​ഫി​​ലൂ​​ടെ​​യും എ​​ത്തി. 89-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ബ്രൂ​​ഗി​​ന്‍റെ സ​​മ​​നി​​ല ഗോ​​ള്‍.

ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബ​​യേ​​ര്‍ ലെ​​വ​​ര്‍​കൂ​​സെ​​ന്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 2-0നു ​​ഗ്രീ​​സി​​ല്‍​നി​​ന്നു​​ള്ള ഒ​​ളി​​മ്പ്യാ​​ക​​സി​​നെ തോ​​ല്‍​പ്പി​​ച്ച് പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ സാ​​ധ്യ​​ത സ​​ജീ​​വ​​മാ​​ക്കി. ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം പാ​​ട്രി​​ക് ഷി​​ക്ക് (60, 63) മൂ​​ന്നു മി​​നി​​റ്റി​​നി​​ടെ ര​​ണ്ടു ത​​വ​​ണ വ​​ല​​കു​​ലു​​ക്കി​​യാ​​ണ് ലെ​​വ​​ര്‍​കൂ​​സെ​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

Latest News

Up